കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന ലോകത്തെ അത്ര പെട്ടെന്ന് ഒന്നും ആർക്കും മറക്കാൻ സാധിക്കില്ല. ലോകത്തെ മുഴുവൻ കിടുകിടാ വിറപ്പിക്കാൻ ഒരു കുഞ്ഞൻ വൈറസിനെ സാധിച്ചു എന്നതാണ് സത്യം. ചൈനയിൽ നിന്നുമാണ് ഈ ഒരു വൈറസ് ഉത്ഭവിച്ചത് എന്നത് ശ്രദ്ധ നേടുന്ന കാര്യമാണ്. സമാനമായ രീതിയിൽ എച്ച് എം പി വി എന്ന ഒരു പുതിയ വൈറസ് കൂടി ഇപ്പോൾ ചൈനയിൽ നിന്നും ഉത്ഭവിച്ചിരിക്കുകയാണ്. ഈ വൈറസിനെ കുറിച്ച് ആരോഗ്യ മന്ത്രിയായ വീണ ജോർജ് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
ഈ വൈറസ് വന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് പറയുന്നത്. കേരളത്തിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഈ ഒരു വൈറസ് നേരത്തെ തന്നെ വന്നിട്ടുണ്ടോ 2001 മുതൽ ഈ വൈറസിനെ കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല എന്നും എന്നാൽ ജാഗ്രത വേണം എന്നുമാണ് വീണാ ജോർജ് പറയുന്നത് ഈ വിഷയത്തെക്കുറിച്ച് വീണാ ജോർജ് പറയുന്നത് വ്യക്തമായി വീഡിയോയും കാണാം