2024-ൽ രാജ്യത്ത് ഏറ്റവുമധികം വിറ്റ കാർ മോഡൽ എന്ന നേട്ടം ടാറ്റാ മോട്ടോഴ്സസിൻ്റെ ചെറു എസ്.യു.വി.യായ പഞ്ച് സ്വന്തമാക്കി. കഴിഞ്ഞ നാല്പതുവർഷത്തിനിടെ ആദ്യമായാണ് വാർഷികാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം മാരുതി സുസുകിക്ക് നഷ്ടമാകുന്നത്. 1,90,855 യൂണിറ്റുകൾ വിറ്റ മാരുതി വാഗൺ ആറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ടാറ്റാ പഞ്ച് ഒന്നാം സ്ഥാനം കൈവരിച്ചത്. പഞ്ചിൻ്റെ 2,02,030 യൂണിറ്റുകളാണ് 2024-ൽ വിറ്റഴിച്ചത്. ഹ്യുണ്ടായിയുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ 183782 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാമതെത്തി. മാരുതി എര്‍ട്ടിഗയും മാരുതി ബ്രെസയുമാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍. ഈ കാറുകള്‍ യഥാക്രമം 183762, 183718 യൂണിറ്റ് വില്‍പ്പന നേട്ടം കൈവരിച്ചു.
സ്വിഫ്റ്റ്, ബലേനോ, മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി ഫ്രോങ്ക്‌സ്, ടാറ്റ നെക്‌സോണ്‍ എന്നീ കാറുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന നെക്‌സോണ്‍ ഇക്കുറിപത്തിലേക്ക് വീണു. ഈ വര്‍ഷം നെക്‌സോണിന്റെ വില്‍പ്പന ഏകദേശം 1,56,770 യൂണിറ്റാണ്. 2021-ല്‍ വിപണിയില്‍ എത്തിയ ശേഷം വമ്പന്‍ വളര്‍ച്ചയാണ് ടാറ്റ പഞ്ച് നേടുന്നത്.
വറൈറ്റി പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പഞ്ചിനെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പതിപ്പുകളില്‍ പഞ്ച് വാങ്ങാന്‍ കഴിയും. ഈ വര്‍ഷം ജനുവരിയിലാണ് പഞ്ച് ഇവി വിപണിയില്‍ എത്തിയതെന്ന് ഈ വില്‍പ്പന കണക്കുകളുടെ കൂടെ കൂട്ടി വായിക്കണം. 2023 മോഡല്‍ ഇയര്‍ വാഹനങ്ങളുടെ സ്‌റ്റോക്ക് ക്ലിയറന്‍സിനായി വാഗ്ദാനം ചെയ്ത കിഴിവ് കാരണം പഞ്ച് എസ്‌യുവി നന്നായി വിറ്റുപോയി.
1957 മുതൽ 1984 വരെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസഡറായിരുന്നു തുടർച്ചയായി ഒന്നാം സ്ഥാനത്ത്. 1985 മുതൽ മാരുതി ഒന്നാം സ്ഥാനത്തെത്തി. 1985-2004 കാലയളവിൽ ‘മാരുതി 800’ എന്ന മോഡലായിരുന്നു രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ചത്. 2005 മുതൽ 2017 വരെ മാരുതി ആൾട്ടോ ആ സ്ഥാനത്തെത്തി. പിന്നീടുള്ള വർഷങ്ങളിൽ സ്വിഫ്റ്റും ഡിസയറും വാഗൺ ആറുമൊക്കെ മാറിമാറി വന്നു.