മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന്റെ ചർച്ചകൾ പുരോഗമിക്കവേ പാർട്ടിയിൽ ഭിന്നസ്വരങ്ങൾ ഉയരുന്നു. അൻവറിനെതിരെ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരിലെ കാട്ടാന ആക്രമണത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അൻവറിനെ കണ്ടില്ല എന്നും ജനവാസ മേഖലയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോൾ അൻവറിന്റെ അഭിപ്രായം കേട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്ക് വേണ്ടി വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല.. യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം. ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ബൈപ്പാസിന്റേയും കെഎസ്ആർടിസി ബസ്സ്റ്റാൻഡിന്റേയും അവസ്ഥ എന്താണ് ? അൻവർ ഇപ്പോൾ പറയുന്നു പാർട്ടി ചെയ്യാൻ അനുവദിച്ചില്ലെന്ന്. പാർട്ടി പറയുന്നു അൻവറിന്റെ കഴിവ് കേടെന്ന്. നിലമ്പൂരിന്റെ വികസനം സാധ്യമാകണമെങ്കിൽ യുഡിഎഫ് ജയിക്കണം. അൻവർ സ്ഥാനാർഥി ആകുമോ എന്ന ചോദ്യത്തിന് അത് അറിയില്ല എന്നും ആര്യാടന് ഷൗക്കത്ത് മറുപടി നല്കി.
CONTENT HIGHLIGHT: aryadan shoukath against p v anwar