പലർക്കും നെയ്യ്ചായ എന്താണെന്ന് അറിയില്ല. നെയ്ചായ കുടിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ പലതാണ്. ദഹനപ്രക്രിയയ്ക്കും ശരീരഭാരം നിയന്ത്രിക്കാനും ശരീര ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കാനും നെയ്ചായ കുടിക്കുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നെയ്യ് ചായ ഫലപ്രദമായ ഒരു മാർഗ്ഗമാണ്. ഇത് കുടിക്കുന്നത് വഴി വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഈ പാനീയത്തിന് ദഹനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും.
ടോക്സിനുകൾ ശരീരത്തിൽ നിന്ന് പുറത്താക്കാൻ സഹായിക്കുകയും, ആന്തരിക മലിനീകരണങ്ങൾ കുറക്കാനും ശരീരത്തെ ശുദ്ധമാക്കാനും സഹായിക്കുന്നു. കൂടാതെ ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു, അതുമാത്രമല്ല അണുബാധകളും രോഗങ്ങളും അകറ്റാൻ സഹായിക്കുന്നു.
ചർമ്മസംരക്ഷണത്തിനും നെയ്യ് ചായ ഗുണം ചെയ്യും. നെയ്യ് ചായ ഉള്ളിൽ നിന്ന് പോഷണം നൽകുന്നു. നെയ്യ് ചർമ്മത്തെ മോയ്സ്ചുറൈസ്ചെയ്യുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ചർമം തിളക്കമേറിയതും മിനുസമുള്ളതും ആകുന്നു. നെയ്യ് ചായ ശരീര ഭാരം നിയന്ത്രിക്കുകയും ദഹനവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.