Kerala

മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; ഓണ്‍ലൈന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു

മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥപറയാം, കാര്‍ട്ടൂണ്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. പുസ്തകാസ്വാദനം മാസ്റ്റേഴ്സ് വിഭാഗത്തില്‍ സ്മിത കെ. എയും രേഷ്മ കെ. കണ്ണനും രേവതി ശ്രീകുമാറും സീനിയേഴ്സ് വിഭാഗത്തില്‍ ജിജി ജോര്‍ജും നിഷ കുമാരി ടി, അബ്ദുല്‍ ഷഫീക്ക് ജൂനിയേഴ്സ് വിഭാഗത്തില്‍ ലിയ സച്ചിനും ഭഗത് പിയും ആദിലക്ഷ്മി ഇ.എസും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പദ്യപാരായണം മാസ്റ്റേഴ്സ് വിഭാഗത്തില്‍ സുനില്‍ ജോണ്‍ എസ് സുനിത ബീവി എ ഡോ ശ്യാം എം എസും സീനിയേഴ്സ് വിഭാഗത്തില്‍ ഗായത്രിയും ഡോ. പാര്‍വ്വതി വിയും അനൈന കെ യും, ജൂനിയേഴ്സ് വിഭാഗത്തില്‍ ഹരി നാരായണന്‍ വി യും അശൈ്വത സരുണും അന്‍സില സി യുമാണ് ജേതാക്കള്‍. ഒരു കഥ പറയാം മാസ്റ്റേഴ്സ് വിഭാഗത്തില്‍ രേഷ്മ കെ. കണ്ണനും ശ്രീജ പ്രിയദര്‍ശനനും ദിവ്യ പി. നായരും സീനിയേഴ്സ് വിഭാഗത്തില്‍ പ്രവീണ്‍ ജോസഫും സാന്ദ്ര എസ.് വാര്യരും അമൃത എല്‍, ജൂനിയേഴ്സ് വിഭാഗത്തില്‍ റോസ് മരിയ സച്ചിനും മിന്ന രഞ്ജിത്തും ഗൗതം ഈശ്വറും സബ് ജൂനിയേഴ്സ് വിഭാഗത്തില്‍ അന്ന തെരേസ റൂബിയും പൂര്‍ണിമ ജഗതും മുഹമ്മദ് അയാന്‍ പിയും വിജയികളായി.

കാര്‍ട്ടൂണ്‍ മത്സരത്തില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ എ. സതീഷ് കുമാറും ഷാജി പി. എബ്രഹാമും സാബുതോമസും സീനിയേഴ്സ് വിഭാഗത്തില്‍ അനൂപ് ശങ്കര്‍ സിയും അലീന ജേക്കബും ലുതുഫിയ എസും ജൂനിയേഴ്സ് വിഭാഗത്തില്‍ അനാമിക രാജീവും ഇയാന്‍ ഷെല്ലിയും ജഗന്‍ രാജുമാണ് ജേതാക്കള്‍.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നേരിട്ട് നടത്തുന്ന ക്വിസ് മത്സരത്തിന്റെ മേഖലാതല മത്സരങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളും പൊതുജനങ്ങള്‍ക്കുള്ള ക്വിസ് മത്സരവും 9, 10,11 തിയതികളിലായി പുസ്തകോത്സവത്തില്‍ നടക്കും. പുസ്തകോത്സവ വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.