കാപ്സിക്കം, അത് പച്ചയോ ചുവപ്പോ മഞ്ഞയോ എല്ലാം ആകാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നതിനായി മഞ്ഞയോ ചുവപ്പോ എല്ലാം ഉപയോഗിക്കാവുന്നതാണ്. കാപ്സിക്കം നന്നായി കഴുകിയ ശേഷം പകുതിയാക്കി മുറിക്കുക. ശേഷം അകത്തുള്ള അരിയും മറ്റും കളഞ്ഞ്, ഇതിനെ റിംഗുകളാക്കി വീണ്ടും മുറിച്ചെടുക്കണം. ഇതിലെ വെള്ളം മുഴുവനായി വറ്റിപ്പോകാൻ ഇത് അബ്സോര്‍ബെന്‍റ് പേപ്പറില്‍ അല്‍പനേരം സൂക്ഷിക്കാം.
ഈ സമയത്ത് ഫില്ലിംഗ് ഉണ്ടാക്കാം. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച ശേഷം ഇതിലേക്ക് വേവിച്ച കോണ്‍, പച്ചമുളക്- ഉള്ളി- മല്ലിയില എല്ലാം അരിഞ്ഞത്, ചില്ലി ഫ്ളേക്ക്സ് അല്‍പം ചീസ് ഗ്രേറ്റ് ചെയ്തത്, വിവിധ മസാലകള്‍ (മുളക്, ഗരം മസാല, ചാട്ട് മസാല എന്നിങ്ങനെ ഇഷ്ടമുള്ളത്) എന്നിവ ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് അല്‍പം കോണ്‍ഫ്ളവറും ഉപ്പും ബട്ടറും കൂടി ചേര്‍ത്തുകൊടുക്കുക.
ഇനിയീ ഫില്ലിംഗ് ഓരോ റിംഗിനും ഉള്ളില്‍ സ്റ്റഫ് ചെയ്തെടുക്കണം. ശേഷം ബ്രഡ് ക്രംപ്സില്‍ ഇരുവശവും പുരട്ടിയെടുക്കുക. ഇങ്ങനെ ചെയ്ത റിംഗുകളെല്ലാം ഒരു പത്ത് മിനുറ്റ് നേരത്തേക്ക് ഫ്രിഡ്ജില്‍ വയ്ക്കണം. റിംഗുകള്‍ ബലമായി കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം റിംഗുകള്‍ ഓരോന്നായി എടുത്ത് പാൻ ചൂടാക്കി, ഒലിവ് ഓയില്‍ ഒഴിച്ച് ഇരുവശവും ഗോള്‍ഡൻ ബ്രൗണ്‍ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം.
ചൂടോടെ തന്നെ കെച്ചപ്പോ ചില്ലി സോസോ എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചീസും മറ്റും ചേര്‍ത്തതിനാല്‍ കുട്ടികള്‍ക്ക് ഇത് പെട്ടെന്ന് ഇഷ്ടപ്പെടാം.
content highlight : easy-snack-recipe