അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ? പലപ്പോഴും നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും അമിതവണ്ണത്തിലേക്ക് നയിക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിച്ചു കൊണ്ട് ശരീരഭാരം നിയന്ത്രിക്കാം. കൂടാതെ ഡയറ്റിൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ വേണം കൂടുതലായി ഉൾപ്പെടുത്താൻ. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് കാബേജ്.നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണിത്. ഇലക്കറികളില്‍ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഒന്നാണിത്. നേരിയ പച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം കാബേജ് ലഭ്യമാണ്.
കലോറി വളരെ കുറഞ്ഞ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കാബേജ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.
അറിയാം കാബേജിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍…
ഒന്ന്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്…
ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മൂന്ന്…
കാബേജ് കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
നാല്…
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജില്‍ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്.
content highlight: how-cabbage-is-useful-for-weight-loss