വളരെ എളുപ്പത്തില്‍ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവമാണിത്. ഓട്ട്‌സ് തോരന്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക്- 2 എണ്ണം
പച്ചമുളക്-1
ജീരകം-2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കടുക്- 1 ടീസ്പൂണ്‍
കാബേജ്- 150 gm
ബീന്‍സ്- 100gm
100 gm- കാരറ്റ്
തേങ്ങ ചിരകിയത്- 1/2 കപ്പ്
ഓട്ട്‌സ്- 3 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോള്‍ അതിലേക്ക് വറ്റല്‍ മുളക്, കറുവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കാബേജും കാരറ്റും ബീന്‍സും ഇതിലേക്ക് ചേര്‍ത്ത് നന്നായി വേവിക്കുക.
ചിരകിവെച്ചിരിക്കുന്ന തേങ്ങയും ജീരകവും പേസ്റ്റ് പോലെ ചതച്ചെടുക്കുക. ഇതിലേക്ക് ഓട്സ് ചേര്‍ക്കുക. വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഈ പേസ്റ്റ് യോജിപ്പിച്ച് കുറച്ചു നേരം പാചകം ചെയ്യുക.
ശേഷം കറുവേപ്പിലയും വെളിച്ചണ്ണയും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.
content highlight: oats-thoran-recipe