Idukki

വീട്ടിൽ നട്ടുവളർത്തി പരിപാലിച്ച് കഞ്ചാവുചെടി വളർത്തിയ യുവാവ് പിടിയിൽ – young man arrested with ganja plant

വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കി മച്ചിപ്ലാവിൽ യുവാവ് പിടിയിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ വീട്ടിൽ രമണൻ എന്നയാളെയാണ് 66 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയുമായി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

STORY HIGHLIGHT: young man arrested with ganja plant

Latest News