ബാക്കി വരുന്ന ചോറിന് ഒരു കിടിലൻ മേക്കോവർ നൽകിക്കോളൂ. ബിരിയാണിയെ വെല്ലുന്ന രുചിയിൽ കിടിലൻ മുട്ട ചോറ് പാകം ചെയ്തെടുക്കാം.
ചേരുവകൾ
ബസ്മതി അരി/ വേവിച്ച ചോറ്
മുട്ട
ഉപ്പ്
കുരുമുളക്
വെളുത്തുള്ളി
പച്ചമുളക്
സവാള
കറിവേപ്പില
മഞ്ഞൾപ്പൊടി
മുളകുപൊടി
തക്കാളി
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാം.
മുകളിലായി ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി മാറ്റി വയ്ക്കാം.
മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം.
എണ്ണ ചൂടായി വരുമ്പോൾ വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
ഇതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് മുളകുപൊടി എന്നിവ ചേർക്കാം.
തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും, വേവിച്ച മുട്ടയും ചേർത്തിളക്കി യോജിപ്പിക്കാം.
വേവിച്ച ചോറ് അല്ലെങ്കിൽ ബസ്മതി അരി അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
അടുപ്പണച്ച് കുറച്ച് മല്ലിയില കുരുമുളുകുപൊടി എന്നിവ മുകളിൽ വിതറിയ ശേഷം ചൂടോടെ വിളമ്പാം.
content highlight: egg-rice-instant-recipe