ചോറിനു കൂട്ടാൻ കിടിലൻ പപ്പായ അച്ചാർ.
ചേരുവകൾ
- വെളിച്ചെണ്ണ
- കറിവേപ്പില
- കടുക്
- കാശ്മീരിമുളകുപൊടി
- മഞ്ഞൾപ്പൊടി
- ഇഞ്ചി വെളുത്തുള്ളി
- കായപ്പൊടി
- അച്ചാർ പൊടി
- വിനാഗിരി
- ഉപ്പ്
- പപ്പായ
തയ്യാറാക്കുന്ന വിധം
- പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് കടുകും കറിവേപ്പിലയും ചേർത്ത് പൊട്ടിക്കാം.
- ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
- അതിലേക്ക് എരിവിനനുസരിച്ച് കാശ്മീരിമുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, കായപ്പൊടി, അച്ചാർ പൊടി എന്നിവ ചേർത്തിളക്കാം.
- ചെറുതായി അരിഞ്ഞ പച്ചപപ്പായ ചേർത്തിളക്കുക.
- ആവശ്യത്തിന് ഉപ്പും, കുറച്ച് വിനാഗിരിയും ഒഴിച്ചിളക്കാം.
- ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കുക.
- വൃത്തിയാക്കിയ ഭരണിയിലേക്ക് മാറ്റി നാല് ദിവസത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങുന്നതാവും നല്ലത്.
content highlight: papaya-pickle-recipe