Recipe

പറമ്പിൽ സുലഭമായി ലഭിക്കുന്ന പപ്പായ ഉപയോഗിച്ചും അച്ചാർ തയാറാക്കിയാലോ ? | papaya-pickle-recipe

ചോറിനു കൂട്ടാൻ കിടിലൻ പപ്പായ അച്ചാർ.

ചേരുവകൾ

  • വെളിച്ചെണ്ണ
  • കറിവേപ്പില
  • കടുക്
  • കാശ്മീരിമുളകുപൊടി
  • മഞ്ഞൾപ്പൊടി
  • ഇഞ്ചി വെളുത്തുള്ളി
  • കായപ്പൊടി
  • അച്ചാർ പൊടി
  • വിനാഗിരി
  • ഉപ്പ്
  • പപ്പായ

തയ്യാറാക്കുന്ന വിധം

  • പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേക്ക് കടുകും കറിവേപ്പിലയും ചേർത്ത് പൊട്ടിക്കാം.
  • ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
  • അതിലേക്ക് എരിവിനനുസരിച്ച് കാശ്മീരിമുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, കായപ്പൊടി, അച്ചാർ പൊടി എന്നിവ ചേർത്തിളക്കാം.
  • ചെറുതായി അരിഞ്ഞ പച്ചപപ്പായ ചേർത്തിളക്കുക.
  • ആവശ്യത്തിന് ഉപ്പും, കുറച്ച് വിനാഗിരിയും ഒഴിച്ചിളക്കാം.
  • ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കുക.
  • വൃത്തിയാക്കിയ ഭരണിയിലേക്ക് മാറ്റി നാല് ദിവസത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങുന്നതാവും നല്ലത്.

content highlight: papaya-pickle-recipe