Recipe

ഇത്രയും ചേരുവകൾ മതി, പാൻ കേക്ക് തയ്യാറാക്കാം | instant-banana-pan-cake-recipe

ഇഷ്ടം പോലെ പാൻ കേക്ക് കഴിക്കാം, ഏത്തപ്പഴവും മുട്ടയും മതി. മൈദയ്ക്കു പകരം ബാക്കി വന്ന ബ്രെഡും നന്നായി പഴുത്ത നേന്ത്രപ്പഴവും ഉണ്ടെങ്കിൽ പിന്നെ കിടിലൻ പാൻ കേക്ക് തയ്യാറാക്കാം. രാവിലത്തെ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന കുട്ടികൾ ഇത് ചോദിച്ച് വാങ്ങി കഴിക്കും.

ചേരവുകൾ

  • പഴം – 1 എണ്ണം
  • മുട്ട – 1 എണ്ണം
  • ബ്രെഡ് പൊടിച്ചത് – 2 എണ്ണം
  • പഞ്ചസാര- 3/4 ടീസ്പൂൺ
  • ഈന്തപ്പഴം- ആവശ്യത്തിന്
  • നെയ്യ്- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • നന്നായി പഴുത്ത ഒരു പഴം തൊലി കളഞ്ഞെടുക്കാം.
  • അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
  • മുക്കാൽ ടീസ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് അരച്ചെടുക്കാം.
  • രണ്ട് ബ്രെഡ് പൊടിച്ചതും, കുരുകളഞ്ഞെടുത്ത​ ഈന്തപ്പഴവും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അര ടീസ്പൂൺ നെയ്യ് പുരട്ടി മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ഇരുവശവും ചുട്ടെടുക്കാം.
  • തേൻ, ഷുഗർ സിറപ്പ്, മേപ്പിൾ സിറപ്പ് എന്നിവയ്ക്കൊപ്പം കഴിച്ചു നോക്കൂ.

content highlight: instant-banana-pan-cake-recipe