Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചാരിത്രമുറങ്ങുന്ന കടൽതീരം; വാസ്‌കോ ഡ ഗാമ വന്നിറങ്ങിയ കാപ്പാട് | know-about-kappad-beachknow about kappad beach

മലബാർ അന്ന് സുഗന്ധവ്യഞ്ജനങ്ങൾ, കാലിക്കോ പട്ടുതുണികൾ എന്നിവയ്ക്ക് പ്രശസ്തമായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 7, 2025, 09:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലമാണ് കോഴിക്കോട്ടെ കാപ്പാട് കടല്‍ത്തീരം. ഈ തീരത്താണ് അഞ്ഞൂറു കൊല്ലം മുമ്പ്, 1498-ല്‍ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ യൂറോപ്യന്മാര്‍ കേരളത്തില്‍ കപ്പലിറങ്ങുന്നത്. ഇതോടെ, കേരളമാകെയും മലബാര്‍ തീരം പ്രത്യേകിച്ചും വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. കേരളത്തിന്റെ വ്യാപാരവഴികള്‍ വീണ്ടും വികസിക്കാന്‍ ഈ കടലോരം നിമിത്തമായി. കാപ്പാടും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞാല്‍ അതിന്റെ ചരിത്ര പ്രാധാന്യമറിയാം. കടല്‍ത്തീരത്തുള്ള ചെറു കടകള്‍ നാടന്‍വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഈ തീരത്ത് ദേശാടന പക്ഷികളും അപൂര്‍വ്വമല്ല. നമ്മുടെ ചരിത്രത്തില്‍ നിർണായകസ്ഥാനം വഹിക്കുന്ന കാപ്പാട് കടല്‍ത്തീരം എന്തു കൊണ്ടും താല്‍പര്യമുണര്‍ത്തുന്ന ഒരിടമാണ്.

പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ ഇവിടെ 1498 മെയ് 27-നു 170 നാവികരും ഒത്ത് കപ്പൽ ഇറങ്ങി. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ടതും കോളിളക്കം നിറഞ്ഞതുമായ രാഷ്ട്രീയ ബന്ധത്തിന്റെ തുടക്കം ആയിരുന്നു അത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തുമായിരുന്നു പുരാതനകാലം മുതൽക്കേ തന്നെ അറബികൾ, ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ, പിൽക്കാലത്ത് പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ തുടങ്ങിയവരെ ഇങ്ങോട്ട് ആകർഷിച്ചത്.

വാസ്കോ ഡ ഗാമ കപ്പൽ ഇറങ്ങിയതിന്റെ ഓർമ്മക്കായി സമീപകാലത്തുണ്ടാക്കിയ ഒരു ചെറിയ സ്മാരകം ഇവിടെ ഉണ്ട്. “വാസ്കോ ഡ ഗാമ ഇവിടെ കപ്പക്കടവിൽ 1498ൽ കപ്പൽ ഇറങ്ങി” എന്ന് ഈ സ്മാരകത്തിൽ എഴുതിയിരിക്കുന്നു.“വാസ്കോ ഡ ഗാമയുടെ യാത്ര യൂറോപ്യന്മാർക്ക് മലബാർ തീരത്തേക്ക് സമുദ്രമാർഗ്ഗം നൽകി. ഇന്ത്യയിലെ 450 വർഷത്തോളം നീണ്ട യൂറോപ്യൻ അധിനിവേശത്തിനും ഇത് കാരണമായി. വാസ്കോ ഡ ഗാമ കപ്പൽ ഇറങ്ങുമ്പോൾ കോഴിക്കോട് ഭരിച്ചിരുന്നത് ശക്തരായ സാമൂതിരിമാർ ആയിരുന്നു. മലബാർ അന്ന് സുഗന്ധവ്യഞ്ജനങ്ങൾ, കാലിക്കോ പട്ടുതുണികൾ എന്നിവയ്ക്ക് പ്രശസ്തമായിരുന്നു.

കാപ്പാടിനടുത്തുള്ള തിരുവങ്ങൂരിൽ സ്ഥിതി ചെയ്യുന്ന തിരുവങ്ങൂർ ഹയർ സെക്കന്ററി വിദ്യാലയം (ഈ പ്രദേശത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ് ഇത്), ഇലാഹിയ ഹയർ സെക്കന്ററി വിദ്യാലയം, പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് ഇവിടെയുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ .ഒരു പ്രൈമറി ഹെൽത്ത് സെന്റർ തിരുവങ്ങൂർ ടൗണിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ ആരാധാനാലയമായ തിരുവങ്ങൂർ നരസിംഹക്ഷേത്രം കാപ്പാടുനിന്നു മൂന്നു കിലോമീറ്റർ കിഴക്കോട്ടു മാറി ദേശീയ പാതയുടെ അരികിൽ സ്ഥിതിചെയ്യുന്നു.കാപ്പാട് ബസാറിൽ സ്ഥിതിചെയ്യുന്ന കാപ്പാട് ജുമാ മസ്ജിദ് ഈ പ്രദേശത്തെ മുസ്ലീം ആരാധനാ കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌.ഈ പള്ളിയോടനുബന്ധിച്ചുള്ള ഐനുൽ ഹുദാ യത്തീം ഖാന മലബാറിലെ മുസ്ലീം മാനേജ്മെന്റിൽ നടക്കുന്ന അനാഥാലയങ്ങളിൽ പ്രമുഖമായതാണ്‌. കാപ്പാടിനടുത്ത് തുവ്വപ്പാറയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീ ഒറുപൊട്ടും കാവ് ഭഗവതി ക്ഷേത്രം. മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട് കരിമ്പാറ പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ദിനം പ്രതി നൂറുകണക്കിന്‌ ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്‌ കാപ്പാട്. മലബാറിലെ പ്രദേശങ്ങൾ സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ അവരുടെ സന്ദർശന പട്ടികയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കാപ്പാടിനെ പരിഗണിക്കുന്നു. തദ്ദേശീയരും സമീപ പ്രദേശങ്ങളിലുള്ളവരും വൈകുന്നേരങ്ങളിലെ ഒരു വിശ്രമകേന്ദ്രമായി കാപ്പാടിനെ കണക്കാക്കുന്നു. സഞ്ചാരികളെ ആകർഷിക്കാൻ തക്ക സുന്ദരവും വിസ്തൃതവുമായ കടൽത്തീരം കൊണ്ട് അനുഗൃഹീതമാണ്‌ കാപ്പാട്. വാസ്കോ ഡെ ഗാമയുടെ സ്മരണാർഥം ബീച്ചിന്റെ വടക്കെ അറ്റത്ത് കാപ്പാട് ബസാറിലേക്കുളള ജംഗ്ഷനിൽ ഒരു സ്മാരക സ്തൂപം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒരു മ്യൂസിയവും സാംസ്കാരിക നിലയവും സ്ഥാപിക്കുമെന്ന് ടൂറിസം വകുപ്പ് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി.

ReadAlso:

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

ഇന്ത്യയിലെ സ്വപ്നതുല്യമായ മൺസൂൺ യാത്രാ സ്ഥലങ്ങൾ!!

ഗ്രാമീണ കാഴ്ചകൾക്കൊപ്പം കയാക്കിങ് സാഹസികതയും; വൈക്കം ചുറ്റി ഫെമിന ജോർജ്

കാപ്പാട് ബീച്ചിന്റെ വടക്ക് ഭാഗത്ത് പാറക്കെട്ടുകളും അതിനോട് ചേർന്നുള്ള ശ്രീകുറുംബ ക്ഷേത്രവും സന്ദർശകർക്ക് അതീവ ഹൃദ്യമായ കാഴ്ചയാണ്‌. ഒറുപൊട്ടും കാവ്‌ എന്നറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രം തദ്ദേശീയരായ മുകയന്മാരുടെ പ്രധാന ആരാധനാ കേന്ദ്രമാണ്‌. തെക്കുഭാഗത്ത് കാറ്റാടി മരങ്ങൾ നിറഞ്ഞ കടൽത്തീരം വിനോദ സഞ്ചാരികൾക്ക് കടൽക്കാറ്റേറ്റ് വിശ്രമിക്കാനുള്ള സൗകര്യം നൽകുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പണികഴിപ്പിച്ച ഒരു റിസോർട്ട് ബീച്ചിന്റെ തെക്കുവശത്ത് പ്രവർത്തിക്കുന്നുണ്ട്. ചേരമാൻ റിസോർട്ട് എന്ന ഒരു സ്വകാര്യ റിസോർട്ടും പണി പൂർത്തിയായി വരുന്നുണ്ട്. വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച് വാരന്ത്യങ്ങളിൽ ഈ ബീച്ചിൽ നല്ല തിരക്കനുഭവപ്പെടാറുണ്ട്. ഇപ്പോൾ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി താൽക്കാലിക പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHTS:  know about kappad beach

Tags: TRAVELhistorytourismAnweshanam.comKAPPAD BEACHbeach tourismkappadകടല്‍ത്തീരംകാപ്പാട്

Latest News

പാലക്കാട് 14 വയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ലാബിൽ തീപിടിത്തം; അഗ്നി രക്ഷസേന തീ നിയന്ത്രണവിധേയമാക്കി

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

‘വി എസ് തൊഴിലാളികളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ച നേതാവ്; അടിമകളെപ്പോലെ ജീവിച്ചവരെ മനുഷ്യരാക്കി’; എം എ ബേബി

‘കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികവാർന്ന സംഘാടകൻ’; വിഎസിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.