Recipe

നാടൻ ചമ്മന്തിപൊടി; ഒരു പറ ചോറുണ്ണാൻ ഇത് മാത്രം മതി | recipe

ചുവടുകട്ടിയുള്ള പാത്രത്തിൽ ആദ്യം തേങ്ങ ചുവക്കെ വറുത്തെടുക്കുക.

ആവശ്യമുള്ള സാധനങ്ങൾ :

തേങ്ങ ചിരകിയത് :- ഒരു വലിയ മുറി.

മല്ലി :- ഒന്നര ടീസ്പൂൺ.

ഉഴുന്നുപരിപ്പ് :- 2 ടേബിൾ സ്പൂൺ.

മുളക് :- എരിവനുസരിച്ച് എടുക്കുക. നല്ല എരിവുള്ള മുളക് ഞാൻ 5-6 എണ്ണം എടുത്തു.

കറിവേപ്പില :- ഒരു പിടി.

പുളി :- ഒരു ചെറിയ നെല്ലിക്ക വലുപ്പം.

കായം :- അര ടീസ്പൂൺ.

ഉപ്പ് :- പാകത്തിന്.

 

 

ഉണ്ടാക്കുന്ന വിധം :

ചുവടുകട്ടിയുള്ള പാത്രത്തിൽ ആദ്യം തേങ്ങ ചുവക്കെ വറുത്തെടുക്കുക.

അതിനുശേഷം ഉഴുന്നുപരിപ്പും മല്ലിയും കറിവേപ്പിലയും മുളകും കൂടി ഒന്നിച്ചിട്ട് മൂപ്പിച്ചെടുക്കുക.

ചൂടാറിയശേഷം എല്ലാം കൂടി ഒന്നിച്ചാക്കി കായവും പുളിയും പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി. ഉരലിലിട്ട് ഇടിച്ചെടുക്കുകയാണ് പണ്ടത്തെ രീതി. ഇപ്പോൾ മിക്സിയിൽ ചെയ്യുന്നു. പുളി കുറേശ്ശെ പിച്ചിയെടുത്ത് പലതവണകളായി ചേർത്തുകൊടുക്കണം. അല്ലാതെ ഒന്നിച്ചിട്ടാൽ പുളി മിക്സിയുടെ ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുകയേ ഉള്ളൂ.
എല്ലാം കൂടി പാകത്തിന് പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി തയ്യാർ!

 

content highlight : chammanthipodi recipe