India

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രം – central government decided to construct memorial for pranab

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. രാജ്ഘട്ടിനോട് അടുത്താണ് സ്മാരകം നിർമിക്കുക. സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു.

‘പ്രധാനമന്ത്രിയെ സന്ദർശിച്ചു. സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിച്ചു.’ പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ എക്സിൽ കുറിച്ചു.

2020 ൽ അന്തരിച്ച പ്രണബ് കുമാർ മുഖർജി 2012 മുതൽ 2017വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. കൂടാതെ രാജ്യം അദ്ദേഹത്തെ ഭാരതരത്ന നൽകി ആദരിച്ചിരുന്നു.

STORY HIGHLIGHT: central government decided to construct memorial for pranab