Recipe

ഭക്ഷണം ഹെൽത്തിയാക്കാൻ ഈ സാലഡ് റെസിപ്പി പരീക്ഷിച്ചോളൂ | beetroot-salad-healthy-recipe

 

ചുവന്ന് തുടുത്തിരിക്കുന്ന ഈ കിഴങ്ങ് ഉപയോഗിച്ച് പച്ചടി മാത്രമല്ല സാലഡും തയ്യാറാക്കാം. ബോളിവുഡ് നടിയായ ആലിയ ഭട്ടിൻ്റെ പ്രിയപ്പെട്ട സാലഡാണിത്.

ചേരുവകൾ

  • തൈര്- 1 കപ്പ്
  • ബീറ്റ്റൂട്ട് – 2 എണ്ണം
  • ചാട് മസാല- 1 ടീസ്പൂൺ
  • കുരുമുളകുപൊടി- 1 ടീസ്പൂൺ
  • ജീരകം- 1 നുള്ള്
  • കടുക്- 1 നുള്ള്
  • കറിവേപ്പില- ആവശ്യത്തിന്
  • കായപ്പൊടി- 1 നുള്ള്
  • മല്ലിയില- ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

  • രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കാം.
  • ശേഷം ഒരു പാത്രത്തിൽ അൽപ്പം വെള്ളം ഒഴിച്ച് ബീറ്റ്റൂട്ട് കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കാം.
  • ഒരു ബൗളിലേക്ക് ഒരു കപ്പ് കട്ടത്തൈരെടുത്തോളൂ.
  • അതിലേക്ക് വേവിച്ച ബീറ്റ്റൂട്ട് ചേർക്കാം.
  • ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ​ചാട് മസാല എന്നിവ ചേർത്തിളക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേക്ക് ഒരു നുള്ള് കടുക്, ആവശ്യത്തിന് കറിവേപ്പില, ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് വറുക്കാം.
  • ഇത് തൈരിലേക്ക് ചേർത്തിളക്കുക. ലഭ്യമെങ്കിൽ മല്ലിയില കൂടി ചേർക്കാം.

content highlight: beetroot-salad-healthy-recipe