Kerala

ഡോ.വി. നാരായണൻ പുതിയ ഐഎസ്ആർഒ ചെയർമാനാകും – next chairman of isro

ഡോ.വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും. നിലവിൽ എൽപിഎസ്‍സി മേധാവിയാണ് അദ്ദേഹം. കന്യാകുമാരി സ്വദേശിയാണ് വി. നാരായണൻ. ജനുവരി 14ന് പുതിയ ചെയർമാൻ സ്ഥാനമേൽക്കും. നിലവിലെ ചെയർമാൻ ഡോ.എസ്.സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

രണ്ട് വർഷത്തേക്കാണ് നിയമനം. 41 വർഷമായി ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാണ്. റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ അദ്ദേഹം ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

STORY HIGHLIGHT: next chairman of isro