തൃശൂര്‍: തൃശൂർ ഓട്ടുപാറയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശി ഫാത്തിമ (4)ആണ് മരിച്ചത്. ഗർഭിണിയായ യുവതിയ്ക്കും ഭർത്താവിനും പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. മുള്ളൂർക്കര സ്വദേശി ഉനൈസ് ( 32) , ഭാര്യ റെയ്ഹാനത്ത് (28) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.