Kerala

അയ്യപ്പ ലോക്കറ്റിന്റെ വിൽപന: വില സംബന്ധിച്ച് ദേവസ്വം ബോർഡും സ്ഥാപനങ്ങളുമായുള്ള ചർച്ച ഇന്ന്; 3 സ്വർണ വ്യാപാര സ്ഥാപനങ്ങൾ യോഗ്യതാ പട്ടികയിൽ

ശബരിമല: അയ്യപ്പ സ്വാമിയുടെ സ്വർണ ലോക്കറ്റ് തയാറാക്കി വിൽപന നടത്തുന്നതിനായി 3 സ്വർണ വ്യാപാര സ്ഥാപനങ്ങൾ യോഗ്യതാ പട്ടികയിൽ. വിലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും സ്ഥാപനങ്ങളുമായുള്ള ചർച്ച ഇന്നു നടക്കും. ദേവസ്വം ബോർഡ് താൽപര്യ പത്രം ക്ഷണിച്ചതിൽ ചെന്നൈ ആസ്ഥാനമായുള്ള ജിആർടി ജ്വല്ലേഴ്സ്, കല്യാൺ, മലബാർ ഗോൾഡ് എന്നീ സ്വർണ വ്യാപാര സ്ഥാപനങ്ങളാണ് യോഗ്യതാ പട്ടികയിലുള്ളത്. 916 ലോക്കറ്റുകളാണു വിപണിയിലിറക്കുന്നത്. ഇതിന്റെ വില, വിൽപന രീതി, ദേവസ്വത്തിനു ലഭിക്കുന്ന വിഹിതം എന്നിവ സംബന്ധിച്ചാണ് ഇന്ന് ദേവസ്വം ബോർഡുമായി ചർച്ച നടക്കുക. തീരുമാനത്തിലെത്തിയാൽ മകരവിളക്കു ദിവസമായ 14ന് സന്നിധാനത്ത് വിൽപനയുടെ ഉദ്ഘാടനം നടത്തും.