World

അധികാരമേറ്റെടുക്കുന്നതിന് മുമ്പ് മുഴുവൻ ബന്ദികളേയും വിട്ടയക്കണം; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

തന്റെ സ്ഥാനാരോഹണത്തിന് മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ദികളേയും വിട്ടയക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതിനിടെ ഇന്നലെ ഇസ്രായേല്‍ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 45,885 ഫലസ്തീനികള്‍ക്കാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.