തിരുവനന്തപുരം: മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന നടി മാലാ പാർവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സൈബർ പൊലീസ് ആണ് കേസെടുത്തത്. രണ്ടാഴ്ച്ച മുമ്പാണ് നടി തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ചലച്ചിത്ര താരം ഹണി റോസും പരാതി നല്‍കിയിരുന്നു. നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.
CONTENT HIGHLIGHT: complaint of mala parvathi