Food

ഈ ഇഞ്ചി ചമ്മന്തി ഒന്ന് ട്രൈ ചെയ്യൂ, നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടമാകും

ഒരു വെറൈറ്റിചമ്മന്തി ആയാലോ? ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട അല്ലെ, ഈ സ്പെഷ്യൽ ഇഞ്ചി ചമ്മന്തി ഒന്ന് ട്രൈ ചെയ്തുനോക്കൂ, കിടിലൻ സ്വാദാണ്!

ആവശ്യമായ ചേരുവകൾ

  • ഇഞ്ചി 1 കഷ്ണം( വലുത്)
  • ചെറിയുള്ളി 3 എണ്ണം
  • വാളൻപുളി 3 അല്ലി
  • മുളകുപൊടി 1 ടേബിൾസ്പൂൺ
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളകുപൊടി പാകത്തിന് ഉപ്പും ഇടുക. ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കട്ടിക്ക്‌ അരച്ചു എടുക്കുക. അമ്മിക്കല്ലിൽ അരച്ചാൽ രുചികൂടും. ഇഞ്ചി ചമ്മന്തി റെഡി.