കൊച്ചി: പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.
പ്രതികള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും
ഒന്നാം പ്രതി- എ പീതാംബരൻ
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
രണ്ടാം പ്രതി- സജി സി ജോർജ്കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
മൂന്നാം പ്രതി- കെ എം സുരേഷ്
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
നാലാം പ്രതി – കെ അനിൽ കുമാർ
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
അഞ്ചാം പ്രതി- ഗിജിന്‍
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
ആറാം പ്രതി- ആർ. ശ്രീരാഗ്
കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
ഏഴാം പ്രതി – എ അശ്വിൻ
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
എട്ടാം പ്രതി – സുബീഷ്
കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ
ശിക്ഷ: ജീവപര്യന്തം
പത്താം പ്രതി – ടി രഞ്ജിത്ത്
കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ,
തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും
ശിക്ഷ: ജീവപര്യന്തം
പതിനഞ്ചാം പ്രതി – എ സുരേന്ദ്രൻ
കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും
ശിക്ഷ: ജീവപര്യന്തം
പതിനാലാം പ്രതി – കെ. മണികണ്ഠൻ
കുറ്റങ്ങള്‍-പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും
ഇരുപതാം പ്രതി -കെ വി കുഞ്ഞിരാമൻ, മുൻ എംഎൽഎ
കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും
ഇരുപത്തൊന്നാം പ്രതി – രാഘവൻ വെളുത്തോളി
കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും
ഇരുപത്തിരണ്ടാം പ്രതി – കെ വി ഭാസ്കരൻ
കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും
CONTENT HIGHLIGHT: high court stayed the sentence of 4 accused