മധുരം കഴിക്കാൻ തോന്നുമ്പോൾ ഇനി ഒരു പായസം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന അവൽ പായസം തയ്യാറാക്കാം. രുചിയും ആരോഗ്യവും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അവല്‍പ്പായസം റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
ഒരു പാനില്‍ ഒന്നര കപ്പ് വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് വെള്ളം ചൂടാകുമ്പോള്‍ ശര്‍ക്കര അതിലേക്കിട്ട് അലിയിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ചുവയ്ക്കുക. ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഓരോ കപ്പ് വീതം) വെവ്വേറെ പാത്രങ്ങളിലാക്കി വയ്ക്കുക. ഒരു വലിയ പാന്‍ അടുപ്പത്തു വച്ച് അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തു കോരി മാറ്റിവയ്ക്കുക. അതേ പാനില്‍തന്നെ അവല്‍ ചേര്‍ത്ത് നെയ്യില്‍ വറുക്കുക.
വെളുത്ത അവലാണെങ്കില്‍ അത് ചുവക്കുന്നതുവരെ വറുക്കുക. ഇതിലേക്ക് മൂന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് തിളച്ച് വറ്റിവരുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് തുടരെ ഇളക്കി നന്നായി വറ്റിച്ചെടുക്കണം. രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി തീ അല്‍പം കുറച്ചുവച്ച് വേവിക്കുക. അതും വറ്റിവരുമ്പോള്‍ ഒന്നാംപാല്‍, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറാം. അവല്‍ പായസം തയാര്‍.