India

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഗുജറാത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം |couple dies in gujarat car accident

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്

അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരിച്ചത്. ജനുവരി ഏഴ് ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്.

ഗുജറാത്തില്‍ ദ്വാരകയ്ക്ക് അടുത്ത് മിട്ടാപ്പൂരില്‍ വെച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍. ജോലിയില്‍നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി തുറവൂരിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ദമ്പതിമാര്‍ക്ക് ഒരു മകളാണുള്ളത്.

അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സ്വാതിയും ഭര്‍ത്താവ് ഹിമാന്‍ഷുവും നാട്ടില്‍ വന്നതിനുശേഷം തിരികെ അമേരിക്കയിലേക്ക് പോകുന്നതിന് യാത്രയാക്കാന്‍ ഡല്‍ഹിയില്‍ പോയതായിരുന്നു കുടുംബം. ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഡ്രൈവറുള്‍പ്പടെ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും മരണപ്പെട്ടു.

CONTENT HIGHLIGHT: couple dies in gujarat car accident