കോഴിക്കോട് വീടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു | kozhikode sabith

കിടപ്പുമുറിയിൽ ആണ് ശാരീരിക അവശതകളുമായി യുവാവിനെ കണ്ടത്

കോഴിക്കോട്: വീടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം.

കിടപ്പുമുറിയിൽ ആണ് ശാരീരിക അവശതകളുമായി യുവാവിനെ കണ്ടത്. ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

CONTENT HIGHLIGHT: kozhikode sabith news