Kerala

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയുടെ റീ കാര്‍പെറ്റിങ് ജനുവരി 14 മുതല്‍; മാര്‍ച്ച് 29 വരെയാണ് റണ്‍വേയുടെ നവീകരണം നടക്കുക

എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിംഗ് (എജിഎല്‍) സംവിധാനം ഹാലൊജനില്‍ നിന്ന് എല്‍ഇഡിയിലേക്ക് നവീകരിക്കും

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയുടെ റീ കാര്‍പെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി ജനുവരി 14 മുതല്‍ ആരംഭിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ റണ്‍വേ അടച്ചിടും. ഈ സമയത്തുള്ള വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. പുതിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭിക്കും. മാര്‍ച്ച് 29 വരെയാണ് റണ്‍വേ (14/32) നവീകരണം നടക്കുക. യാത്രക്കാര്‍ക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് സര്‍വീസുകളുടെ പുനക്രമീകരണം. പ്രതിദിനം 96 സര്‍വീസുകള്‍ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യും.

3374 മീറ്റര്‍ നീളവും 60 വീതിയുമുള്ള റണ്‍വേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റണ്‍വേയുടെ ഉപരിതലം പൂര്‍ണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഘര്‍ഷണം ഉറപ്പാക്കി പുനര്‍നിര്‍മിക്കും. ഇതിനൊപ്പം നിലവിലെ എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിംഗ് (എജിഎല്‍) സംവിധാനം ഹാലൊജനില്‍ നിന്ന് എല്‍ഇഡിയിലേക്ക് മാറ്റും, എയര്‍ഫീല്‍ഡ് സൈനേജുകളുടെ നവീകരണം, സ്റ്റോപ്പ് ബാര്‍ ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയും റീകാര്‍പെറ്റിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വീസുകളുടെ പുനക്രമീകരണം ഉള്‍പ്പെടെ സുഗമമാക്കാനായി ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് റണ്‍വേ നവീകരണത്തിന് തുടക്കമിടുന്നത്. ഏപ്രില്‍ മുതലുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. TRV (കേരളം) ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വര്‍ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് റണ്‍വേ 14/32 ന്റെ പുനര്‍നിര്‍മ്മാണം. ലോകത്തിലേക്കുള്ള ഇന്ത്യയുടെ പ്രധാന കവാടങ്ങളിലൊന്നായ TRV എയര്‍പോര്‍ട്ട് അതിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും പിന്തുണ നല്‍കുന്ന പദ്ധതികളില്‍ നിക്ഷേപം തുടരുന്നു. ഈ പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണം ഒരു പ്രമുഖ വ്യോമയാന കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുക മാത്രമല്ല, മേഖലയുടെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും.

ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എഎഎച്ച്എല്‍) ആണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നിയന്ത്രിക്കുന്നത്. ഗതാഗത, ലോജിസ്റ്റിക് ഹബുകള്‍ വികസിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളെ ഒരു ഹബ്ബിലും സ്പോക്ക് മോഡലിലും സംയോജിപ്പിക്കാന്‍ അഅഒഘ ലക്ഷ്യമിടുന്നു. ആധുനിക കാലത്തെ മൊബിലിറ്റി ആവശ്യകതകളെക്കുറിച്ച് ശക്തമായ ധാരണയോടെയാണ്, തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള അദാനി ഗ്രൂപ്പിന്റെ കാഴ്ചപ്പാട്, യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കുമായി കര, വ്യോമ, കടല്‍ ഗതാഗത ബിസിനസ്സിനെ ബന്ധിപ്പിക്കുന്ന, ഇന്ത്യയുടെ തെക്കേ അറ്റത്ത് ഏറ്റവും ഇഷ്ടപ്പെട്ട വിമാനത്താവളമായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.