Food

വൈകിട്ട് ഒരു ഗ്ലാസ് ചായയും നല്ല മൊരിഞ്ഞ ഒരു പ‍ഴംപൊരിയും ആയാലോ?

വൈകിട്ട് ഒരു ഗ്ലാസ് ചായയും നല്ല മൊരിഞ്ഞ പഴംപൊരിയും ആയാലോ? കിടിലൻ സ്വധാകും, വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പഴംപൊരിയുടെ റെസിപ്പിയിതാ.

ആവശ്യമായ ചേരുവകൾ

  • നേന്ത്രപ്പഴം 3 എണ്ണം( അത്യാവശ്യം പഴുത്തത്)
  • മൈദ – ഒന്നര കപ്പ്
  • അരിപ്പൊടി ഒന്നര ടേബിൾ സ്പൂൺ
  • പഞ്ചസാര 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം നാലോ അല്ലെങ്കിൽ അഞ്ചോ കഷണങ്ങളാക്കുക. ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. ശേഷം മുറിച്ച് വച്ചിരിക്കുന്ന നേന്ത്രപ്പഴം കഷ്ണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.