പ്രഭാത ഭക്ഷണത്തിൽ ഹെൽത്തിയും രുചികരവുമായ ഒരു ദോശ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചെറുപയർ – 2 കപ്പ്
- പച്ചമുളക് – 3 എണ്ണം
- ചുവന്ന മുളക് – 4 എണ്ണം
- ഇഞ്ചി -ഒരു സ്പൂൺ
- ജീരകം ഒരു സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
- കറിവേപ്പില 2 തണ്ട്
തയാറാക്കുന്ന വിധം
ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് രാത്രി കുതിരാൻ വയ്ക്കുക. രാവിലെ, മിക്സിയുടെ ജാറിൽ, ചെറുപയർ, പച്ച മുളക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ദോശ മാവിന്റെ പാകത്തിന് അരച്ച് എടുക്കുക. ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് നല്ലെണ്ണയും ഒഴിച്ച് നല്ല ഹെൽത്തി ദോശ തയാറാക്കി എടുക്കാം.