India

ജനറൽ കംപാർട്ട്മെന്റിന്റെ പടിക്കെട്ടിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു | youth died in train accident

ബെംഗളുരുവിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോവുകയായിരുന്നു

കോയമ്പത്തൂർ: ട്രെയിനിൽ നിന്നും വീണ് യുവാവ് വീണു മരിച്ചു. എറണാകുളം പാഴൂർ കരൂർ കര്യാത്ത് ശരത് ശശി (26) ആണ് മരിച്ചത്. കൊച്ചുവേളി–മൈസൂരു ട്രെയിനിൽ കോയമ്പത്തൂരിനും ഇരുകൂരിനും മധ്യേ ഒണ്ടിപുതൂർ റെയിൽവേ ഗേറ്റിന് സമീപമാണ് ഇന്ന് പുലർച്ചെ 1.20നാണ് സംഭവം.

ജനറൽ കംപാർട്ട്മെന്റിന്റെ പടിക്കെട്ടിലിരുന്ന് സഞ്ചരിക്കുന്നതിനിടെ ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെന്ന് കോയമ്പത്തൂർ റെയിൽവേ പൊലീസ് പറഞ്ഞു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം. കൂടെയുണ്ടായിരുന്ന സുഹൃത്തുമൊന്നിച്ചു ബെംഗളുരുവിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.