Kerala

കപ്പ് ഇങ്ങെടുക്കുവാ…; കാല്‍നൂറ്റാണ്ടിനുശേഷം കലാകിരീടം സ്വന്തമാക്കി തൃശൂർ | thrissur wins youth festival 2024

1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കി തൃശ്ശൂർ. അവസാന മത്സരം വരെ നീണ്ട പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടം സ്വന്തമാക്കിയത്. കാൽ നൂറ്റാണ്ടിനു ശേഷമാണ് തൃശ്ശൂർ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സ്വർണക്കപ്പ് നേടുന്നത്.

1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. 1008 പോയന്റോടെയാണ് തൃശൂരിന്റെ കിരീടനേട്ടം. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1007 പോയന്റുള്ള പാലക്കാടാണ് റണ്ണറപ്പ്. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ.

സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി. എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ ബഹുദൂരം മുന്നിലാണ് അവര്‍. തിരുവനന്തപുരം കാമര്‍ല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍. എം. എച്ച്. എസ് സ്‌കൂളാണ് മൂന്നാമത്.

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് സമ്മാനിച്ചു. സമാപനചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി പങ്കെടുത്തു.

25 വര്‍ഷത്തിനുശേഷം കിരീടം തിരിച്ചുപിടിക്കുന്നത് സ്വപ്‌നം കണ്ട തൃശൂര്‍ 990 പോയന്റോടെയാണ് റണ്ണറപ്പുകളായത്. നിലവിലെ ജേതാക്കളായ കണ്ണൂരിന് 985 പോയന്റോടെ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ.

സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി. എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ ബഹുദൂരം മുന്നിലാണ് അവര്‍. തിരുവനന്തപുരം കാമര്‍ല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍. എം. എച്ച്. എസ് സ്‌കൂളാണ് മൂന്നാമത്.

CONTENT HIGHLIGHT: thrissur wins youth festival 2024