തെറ്റായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. കൊളസ്ട്രോൾ കൂടുമ്പോൾ കാര്യമായ ലക്ഷണങ്ങൾ ശരീരത്തിൽ കാണണമെന്നില്ല. കാലുകളിലെ മരവിപ്പും മുട്ട് വേദനയും മങ്ങിയ അംഗങ്ങളും എല്ലാം ആദ്യഘട്ടത്തിൽ ചിലർക്ക് കണ്ടുവരുന്നു. ചിലർക്ക് നെഞ്ചുവേദനയും പടികയറുമ്പോൾ നടക്കുമ്പോൾ മുട്ടുവേദനയും അനുഭവപ്പെടാറുണ്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ആണ് തടസ്സമെങ്കിൽ ആണ് ഇത്തരം ലക്ഷണങ്ങൾ കാണുന്നത്.കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- സോയ മില്‍ക്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസേനെ സോയ മിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അളവ് 6% വരെ കുറയ്ക്കുവാന്‍ സഹായിക്കുന്നു. അതിനാല്‍ സോയ മില്‍ക്ക് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- ബെറി പഴങ്ങള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ഉയര്‍ന്നെ കൊളസ്ട്രോൾ നില കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- ഗ്രീന്‍ ടീ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും മറ്റും ചീത്ത കൊളസ്ട്രോളിനെ കുറച്ച് കൊണ്ടുവരാന്‍ സഹായിക്കും.
- നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു.
- ഓട് മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓട്സില്‍ നിന്നും തയ്യാറാക്കുന്ന ഓട് മില്‍ക്കില്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കനുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- മുഴുധാന്യങ്ങള്‍ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
- നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും.
- ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
content highlight: reduce-cholesterol-levels-naturally