വൻകുടൽ കാൻസർ, വൻകുടലിലെയും മലാശയത്തിലെയും ടിഷ്യൂകളിൽ മാരകമായ കോശങ്ങൾ രൂപപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇത് കോളൻ ക്യാൻസർ എന്നും അറിയപ്പെടുന്നു. വൻകുടലിൻ്റെ ഏതെങ്കിലും ഭാഗത്തോ മലാശയത്തിലോ ക്യാൻസർ ഉണ്ടാകാം.
വൻകുടലിലും മലാശയത്തിലും കാൻസർ വരാമെങ്കിലും പൊതുവെ രണ്ട് അർബുദങ്ങളെയും ഒരുമിച്ചു ചേർത്തു വൻകുടൽ-മലാശയ കാൻസർ അഥവാ കൊളോറെക്ടൽ കാൻസർ എന്നു പറയുന്നു.
വൻകുടൽ മലാശയ കാൻസർ സാധാരണ കാണുന്നതു 50 വയസ്സിനു മുകളിലുള്ളവരാണ്. പാരമ്പര്യമായി വൻകുടൽÐ മലാശയ കാൻസറിനു സാധ്യതയുള്ളവരിൽ മാത്രമാണു ചെറുപ്പത്തിലേ കാൻസർ വന്നിരുന്നത്. പക്ഷേ, ഇപ്പോൾ കുടുംബപാരമ്പര്യമില്ലാത്തവരിൽ പോലും വൻകുടൽ കാൻസർ മുപ്പതുകളിലോ നാൽപതുകളിലോ തന്നെ വരുന്നു.
കാൻസറിന്റെ തുടക്കം പോളിപ് അഥവാ കുടൽ ഭിത്തിയിലെ കോശവളർച്ചയായാണ്. പോളിപ് പതുക്കെ പതുക്കെ വളർന്നു കാൻസറായി മാറുകയാണു ചെയ്യുന്നത്. ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ പോളിപ് ഉണ്ടെന്നു തിരിച്ചറിയാൻ വൈകും. പലപ്പോഴും മറ്റെന്തെങ്കിലും പരിശോധനയിലാകും ഈ പ്രശ്നം കണ്ടെത്തുക. പോളിപ് നേരത്തെ കണ്ടെത്താനായാൽ അതു നീക്കം ചെയ്യാം.
ചിലർക്കു പാരമ്പര്യമായി പോളിപ് വരാം. പോളിപ്പോസിസ് കോളൻ എന്നു പറയും. പാരമ്പര്യമായി വൻകുടൽ മലാശയ കാൻസറിനു സാധ്യതയുള്ളവരിൽ വളരെ ചെറുപ്പത്തിലേ കാൻസർ വരാം. അതുകൊണ്ട് ഇവർ ചെറുപ്പം മുതലേ കാൻസർ ഇല്ല എന്നുറപ്പു വരുത്താൻ കൊളനോസ്കോപി അഞ്ചു വർഷം കൂടുമ്പോൾ ചെയ്തുകൊണ്ടിരിക്കണം.
വയറിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക
അധികമാൾക്കാർക്കും ആരംഭത്തിൽ ലക്ഷണങ്ങൾ കാണണമെന്നില്ല. കാൻസർ ഏതു ഭാഗത്താണ്, എത്ര വലുപ്പത്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. ഇടതും വലതും കുടലുകളുണ്ട്. ഇടത്തേ കുടൽഭാഗത്താണെങ്കിൽ തടസ്സമുണ്ടായി മലബന്ധം വരാം. വലത്താകുമ്പോൾ വയറിളക്കം വരാം. ചിലപ്പോൾ മലബന്ധവും വയറിളക്കവും മാറിമാറി വരാം. ഇങ്ങനെ മലവിസർജനത്തിലെ മാറ്റങ്ങൾ വൻകുടൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
പക്ഷേ, മലബന്ധവും വയറിളക്കവും വളരെ സാധാരണമായ പ്രശ്നമായതിനാൽ അവഗണിക്കപ്പെട്ടു പോവാറാണു പതിവ്. വയറുവേദന വന്നാലും പേശികളുടെ പിടുത്തമോ ഗ്യാസോ ഒക്കെയാണെന്നു ധരിക്കാം.
∙ വയറ്റിൽ നിന്നും രക്തം പോവുകÐമലത്തിനൊപ്പമോ അ തല്ലാതെ വെറും രക്തസ്രാവമായോ കാണാം. രക്തസ്രാവമെന്നു പറഞ്ഞാലും വലിയ അളവിലൊന്നും കാണണമെന്നില്ല. തുള്ളികളായി മാത്രമാകും ചിലപ്പോൾ പോവുക. ഈ രക്തംപോക്ക് പലപ്പോഴും അർശസ്സാണെന്നു വിചാരിക്കാം. വയറ്റിൽ നിന്നും രക്തം പോവുന്ന സാഹചര്യമുണ്ടായാൽ ഡോക്ടറെ കണ്ടു വിദഗ്ധ പരിശോധന നടത്തി മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നതാണു സുരക്ഷിതം.
∙ മലവിസർജനത്തിനു ശേഷവും പൂർണമായും വയറ്റിൽ നിന്നും പോയിട്ടില്ല എന്ന തോന്നൽ.
∙ ദഹനപ്രശ്നങ്ങൾ
∙ ക്ഷീണം
∙ പ്രത്യേകിച്ചു ഡയറ്റിങ്ങോ ഒന്നുമില്ലാതെ പെട്ടെന്നു ശരീരഭാരം കുറയുക.
ആർക്കൊക്കെ അപകടം കൂടുതൽ
∙ കുടുംബപാരമ്പര്യം- കുടുംബത്തിൽ ആർക്കെങ്കിലും വൻകുടൽ കാൻസർ വന്നിട്ടുണ്ടെങ്കിൽ
∙ പ്രായം ഒരു പ്രധാന ആപത്ഘടകമാണ്. വയസ്സു കൂടുന്നതനുസരിച്ച് ഏതുതരം കാൻസറിനുമുള്ള സാധ്യത കൂടുതലാകാം. സാധാരണഗതിയിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് ഈ കാൻസർ കാണാറ്. പക്ഷേ, ഇപ്പോൾ കേരളത്തിൽ 30Ð40 വയസ്സുള്ളവരിൽ തന്നെ വൻകുടൽ കാൻസർ വരുന്നതായി കാണുന്നുണ്ട്.
∙ മുൻപു വൻകുടൽ കാൻസറോ പോളിപ്പോ വന്നവർക്കുകൂടുതൽ സാധ്യതയുണ്ട്.
∙ അൾസറേറ്റീവ് കൊളൈറ്റിസ്, ഇറിറ്റബിൾ ബവൽ സിൻഡ്രം പോലെയുള്ള കുടൽ സംബന്ധമായ രോഗങ്ങൾ (Infla mmatory Bowel Diseases) ഉള്ളവർക്കു സാധ്യത കൂടുതലാണ്.
∙ ജനിതകമായുള്ള ചില സിൻഡ്രമുകൾ ഉള്ളവർക്ക് (പോളിപ്പോസ് സിൻഡ്രം, ഗാർഡനേഴ്സ് സിൻഡ്രം)
∙ ചെറുപ്പം മുതലേ പതിവായി നാരുകൾ കുറഞ്ഞ, കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നവർ
∙ പ്രമേഹരോഗികൾക്കു വൻകുടൽ കാൻസർ സാധ്യത കൂടുതലാണെന്നു പറയുന്നു.
∙അമിത ശരീരഭാരമുള്ളവർ
∙ മദ്യം, പുകവലി എന്നിവയൊക്കെ ഇത്തരം കാൻസറിനുള്ള സാധ്യത കൂടുതലാക്കാം.
ഭക്ഷണം വില്ലനാകുമ്പോൾ
ആധുനിക കാലത്തിന്റേതായ ചില ഭക്ഷണരീതികൾ വൻകുടൽ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നതായി പറയാറുണ്ട്.
∙ നാരുകൾ കുറഞ്ഞ ഭക്ഷണം-ദീർഘകാലം, പതിവായി നാരുകൾ കുറഞ്ഞ ഭക്ഷണം കഴിക്കുന്നവരിൽ മലബന്ധത്തിനു സാധ്യത കൂടുതലാണ്. മലം കുട ലിൽ കെട്ടിക്കിടക്കുന്നതു ശരീരത്തിനു നല്ലതല്ല.
∙ ചുവന്ന മാംസം-ചുവന്ന മാംസവും (പന്നി, ബീഫ്, ആട്) സംസ്കരിച്ചതും ടിന്നിലടച്ചതുമായ മാംസവിഭവങ്ങളും കുട്ടിക്കാലം മുതലേ ശീലമാക്കുന്നതു വൻകുട ൽ അർബുദസാധ്യത വർധിപ്പിക്കുമെന്നു ഒട്ടേറെ പഠനങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബേക്കൺ, സലാമി, സോസേജ്, ഹോട്ട് ഡോഗ്, ഹാം എന്നിവയൊക്കെ സംസ്കരിച്ച മാംസവിഭവങ്ങൾക്ക് ഉദാഹരണമാണ്.
∙ വ്യായാമമില്ലായ്മ- വ്യായാമം ഇല്ലാത്ത ജീവിതശൈലി കാൻസർ സാധ്യത വർധിപ്പിക്കുന്ന കാര്യമാണ്. ശാരീരികവ്യായാമവും കായികപ്രവർത്തികളും വൻകുടൽ കാൻസർ 15 ശതമാനത്തോളം പ്രതിരോധിക്കും. പഠനങ്ങൾ പറയുന്നത് ആഴ്ചയിൽ നാല്Ðഅഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതാണ് ഉത്തമമെന്നാണ്.
ചികിത്സ ഘട്ടമനുസരിച്ച്
കാൻസർ രണ്ടുരീതിയിലാണു വളരുക. കാ ൻസർ കോശങ്ങൾ വളർന്നു കുടൽഭിത്തിയിലേക്കും കുടലിനോടു ചേർന്നുള്ള മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച് ഒരു മുഴയായി മാറാം. ഇതു കുടലിലോ സമീപത്തായുള്ള ഘടനകളിലോ തടസ്സമോ മുറിവുകളോ ഉണ്ടാകാൻ ഇടയാക്കും. അതല്ലെങ്കിൽ മെറ്റാസ്റ്റാസിസ് വഴി കാൻസർ ശരീരമെമ്പാടും വ്യാപിക്കാം. കാൻസർ കോശങ്ങൾ രക്തപ്രവാഹത്തിലോ ലിംഫാറ്റിക് വ്യൂഹത്തിലോ പ്രവേശിച്ച് കരൾ, ശ്വാസകോശം പോലെയുള്ള അവയവങ്ങളിലേക്കു വരെ പടരാം.
വൻകുടൽ കാൻസറിന് ഇന്നു വളരെ ഫല പ്രദമായ ചികിത്സകളാണ് ഉള്ളത്. ഏതു ഘട്ടമാ ണ് എന്നതനുസരിച്ചു ചികിത്സയും അതുവഴി യുള്ള വിജയസാധ്യതയും വ്യത്യാസപ്പെട്ടിരിക്കും. ചികിത്സ എന്നു പറയുന്നതു സർജറി, റേഡിയോ തെറപ്പി, കീമോ തെറപ്പി എന്നിവയാണ്. പ്രാഥമികമായ ചികിത്സ സർജറിയാണ്. സർജറി വഴി അർബുദം മുഴുവനും അതു ബാധിച്ച ഭാഗത്തെ കോശങ്ങളും കഴലകളും എടുത്തുമാറ്റുന്നു. ആരംഭഘട്ടമായ സ്റ്റേജ് 1 ൽ സർജറി മാത്രം മതിയാകും. സ്േറ്റജ് 3 ആ യാൽ സർജറിയുടെ കൂടെ കീമോതെറപ്പിയും വേണം. സ്േറ്റജ് 4 ൽ സർജറിക്കുള്ള റോൾ കുറവാണ്. എങ്കിലും കീമോതെറപ്പി നൽകി അർബുദം ചുരുക്കിയിട്ടു സർജറി ചെയ്യാനുള്ള സാഹചര്യമുണ്ട്. റെക്ടൽ കാൻസറിനു സർജ റിയോടൊപ്പം റേഡിയേഷനും നൽകുന്നു. ചി ല ആളുകളിൽ ഏനൽ സ്ഫിങ്റ്ററിനു വളരെ അടുത്തുള്ള കാൻസറിനു സർജറി ചെയ്യുമ്പോൾ മലവിസർജനത്തിൻ മേലുള്ള നിയന്ത്രണം പോകാൻ സാധ്യതയുണ്ട്. ഇവരിൽ മ ലാശയം എടുത്തുകളയേണ്ടി (Colostomy Surgery) വ ന്നേക്കാം.
പ്രതിരോധിക്കാൻ ചെയ്യാം
∙ കാൻസറിന്റെ കുടുംബചരിത്രം ഉള്ളവർ, പോളിപ് ഉള്ളവർ എന്നിവർ ക്രമമായി സ്ക്രീനിങ് പരിശോധനകൾ നിർബന്ധമായും നടത്തുക.
∙ നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവയിൽ നാരുകൾ ധാരാളമുണ്ട്. പാവയ്ക്ക, വെണ്ടയ്ക്ക, വാഴച്ചുണ്ട് പോലെയുള്ള നാടൻ പച്ചക്കറികൾ നാരുകളുടെ കലവറയാണ്. മലം മുറുകിപ്പോകുന്നതു തടഞ്ഞ്, മലവിസർജനം ത ടസ്സമില്ലാതെ നടക്കാൻ നാരുകൾ സഹായിക്കുന്നു. മാത്രമല്ല നാരുകൾ ഭക്ഷണത്തിലുള്ള കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യും. മലബന്ധമുള്ളവർ പ്രത്യേകിച്ചും ഭക്ഷണത്തിലെ നാരുകളുടെ അളവു വർധിപ്പിച്ച് എത്രയും പെട്ടെന്നു തന്നെ മലബന്ധം പരിഹരിക്കണം.
∙ ദിവസവും കുറഞ്ഞത് 400 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കണം. വൈറ്റമിൻ സി, ഫ്ളവനോയിഡ്സ്, പലതരം ഫൈറ്റോകെമിക്കലുകൾ കരോട്ടിനോയിഡ്സ്, ഫോളിക് ആസിഡ്, വൈറ്റമിൻ കെ, വൈറ്റമിൻ ഇ എന്നിങ്ങനെ വ്യത്യസ്ത പോഷകങ്ങളുടെ കലവറയാണ് പ ഴങ്ങളും പച്ചക്കറികളും.
∙ മദ്യം, പുകവലി പാടേ ഒഴിവാക്കുക
∙ വ്യായാമം പതിവാക്കുക
∙ ശരീരഭാരം അമിതമാകാതെ നിയന്ത്രിച്ചു നിർത്തുക.
content highlight : colon-cancer-increasing-symptoms-and-treatment