വാഹനാപകടത്തില്‍ മരണപ്പെട്ട നാട്ടിക ബീച്ച് സ്വദേശി മിഥുന്റെ കുടുംബത്തിന് മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, മിഥുന്റെ അമ്മ സുധയ്ക്ക് കൈമാറി. അമ്മയും സഹോദരനും മാത്രമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മിഥുന്, മാസങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തിലാണ് ജീവന്‍ നഷ്ടമായത്. ഹൃദ്രോഗിയായിരുന്ന അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ബാധ്യതകളേറ്റെടുത്ത മിഥുനെ കൂടി നഷ്ടമായതോടെ കുടുംബം ദുരിതത്തിലായി. മിഥുന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കിയ മണപ്പുറം ഫൗണ്ടേഷന്‍ സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി വീടുവച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
7 ലക്ഷം രൂപ ചെലവിലാണ് മണപ്പുറം ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. മണപ്പുറം ഗ്രൂപ്പ് കമ്പനികളില്‍ ഒന്നായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് വീട് നിര്‍മിച്ചു നല്‍കിയത്.
ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഹോം ഫിനാന്‍സ് സിഇഒ സുവീന്‍ പി എസ്, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, സെക്രട്ടേറിയല്‍ ഡിപാര്‍ട്‌മെന്റ് ഓഫീസര്‍ മഹേഷ് വി എം, നാട്ടിക പഞ്ചായത്ത് അംഗം കെ ആര്‍ ദാസന്‍, മണപ്പുറം ഹോം ഫിനാന്‍സ് സിഎസ് ശ്രീദിവ്യ, മണപ്പുറം ഫൗണ്ടേഷന്‍ സോഷ്യല്‍ വര്‍ക്കര്‍മാരായ എം കെ ജ്യോതിഷ്, മാനുവല്‍ അഗസ്റ്റിന്‍, പി എല്‍ അഖില, എന്നിവര്‍ പങ്കെടുത്തു.
STORY HIGHLIGHT: Manappuram Foundation