ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കേ രാജ്യതലസ്ഥാനത്ത് ഏറ്റുമുട്ടി എഎപിയും – ബിജെപിയും. തന്നെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കിയെന്ന മുഖ്യമന്ത്രി അതിഷിയുടെ ആരോപണവും അതിനുള്ള ബിജെപിയുടെ മറുപടിയുമാണ് ഇപ്പോൾ രംഗം ചൂടുപിടിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് എഎപി നേതാക്കൾ മാധ്യമങ്ങളുമായി എത്തിയതാണ് പുതിയ ഏറ്റുമുട്ടലിന് കാരണമായത്. ഷീഷ്മഹലിനേക്കുറിച്ച് ബിജെപി ഉയര്‍ത്തിയ വാദങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഡല്‍ഹി മന്ത്രിസഭാംഗമായ സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിയായ സഞ്ജയ് സിങ് എന്നിവര്‍ എത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള ഇരുവരുടേയും പ്രവേശനം പോലീസ് തടഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയും മുഖ്യമന്ത്രിയുടെ വസതിയും ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കേണ്ടതുണ്ട്. അത് കാണിച്ചുകൊടുക്കാനാണ് ഞങ്ങളിവിടെ വന്നത് എന്നാണ് സൗരഭ് ഭരദ്വാജ് പറഞ്ഞത്. എന്നാൽ പ്രവേശനം തടയപ്പെട്ടതോടെ വസതിക്ക് മുന്നില്‍ ഇരു നേതാക്കളും ധര്‍ണയിരിക്കുകയും പോലീസുകാരുമായി വാഗ്വാദത്തിലേര്‍പ്പടുകയും ചെയ്തു. തികഞ്ഞ അരാജകത്വമാണ് ആംആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിലൂടെ വെളിപ്പെട്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.
STORY HIGHLIGHT: atishi singh official residence sheesh mahal controversy