India

ട്യൂഷന് വന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അധ്യാപകന്‍ അറസ്റ്റില്‍ – A tuition teacher was arrested

ട്യൂഷന്‍ക്ലാസിന് വന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മാണ്ഡ്യയിലെ അഭിഷേക് ഗൗഡയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസ് തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും കേസെടുത്തിട്ടുണ്ട്. നവംബര്‍ 23-ന് ആണ് അഭിഷേക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് ജെ.പി. നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജനുവരി അഞ്ചാം തീയതി മാണ്ഡ്യയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അഭിഷേകിനെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിഷേക് പിടിയിലാവുന്നത്.

വിവാഹിതനും രണ്ട് വയസ്സുള്ള കുട്ടികളുടെ പിതാവുമാണ് അഭിഷേക് എന്ന് സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ലോകേഷ് ബി.ജെ പറഞ്ഞു.

STORY HIGHLIGHT: teacher arrested abducting student