Kerala

ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തീർഥാടകൻ ലോറിയിടിച്ച് മരിച്ചു – sabarimala pilgrim dies accident

ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകന്‍ പുനലൂരില്‍ ലോറി തട്ടി മരിച്ചു. ചെന്നൈ മൗലിവട്ടം സ്വദേശി എസ്. മദന്‍കുമാറാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനുസമീപം ബുധനാഴ്ച ഒരുമണിയോടെയായിരുന്നു അപകടം.

മദന്‍കുമാറടക്കം 20-ഓളം പേരടങ്ങുന്ന സംഘം ശബരിമലയില്‍നിന്ന് പുനലൂരിലെത്തി, ഇവിടെ ദേശീയപാതയോരത്തെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയായിരുന്നു സംഭവം. പുനലൂര്‍ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്ക് പോയ ലോറി മദന്‍കുമാറിനെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ലോറിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് സാരമായി പരിക്കേറ്റ മദന്‍കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കപ്പെടുത്താൻ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHT:  sabarimala pilgrim dies accident