17ന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിന്റെ മൂന്നു ദിവസത്തെ ചോദ്യോത്തരവേള ഒഴിവാക്കിയ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ നടപടിയില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ട ദിവസങ്ങളില്‍ ചോദ്യോത്തരവേള റദ്ദാക്കിയത് അംഗങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ ചോദ്യോത്തരവേളയാണ് ഒഴിവാക്കിയത്. രാവിലെ 9 മുതല്‍ 10 വരെയാണ് സാധാരണ ദിവസങ്ങളിൽ ചോദ്യോത്തരവേള. ഇത്തവണ ജനുവരി 17നാണ് നിയമസഭയില്‍ പുതിയ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. തുടര്‍ന്ന് 23 വരെ സഭ ചേരും.
ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെ സഭാ സമ്മേളനം ഉണ്ടായിരിക്കുകയില്ല. 7 മുതല്‍ 13 വരെ സഭ തുടരും. ഏഴിനാണ് ബജറ്റ് അവതരണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ച തുടരും. മാര്‍ച്ച് 28ന് സഭാസമ്മേളനം അവസാനിക്കും.
STORY HIGHLIGHT: kerala assembly question hour cancelled