Recipe

സദ്യയിലെ പുളിയിഞ്ചി അതേ രുചിയിൽ | puliyinchi recipe

ഇഞ്ചികൊണ്ട് തയ്യാറാക്കുന്ന ഒരു നാടൻ കേരളീയ ഭക്ഷണപദാർത്ഥമാണ് പുളിയിഞ്ചി

ചേരുവകള്‍

ഇഞ്ചി- 100 ഗ്രാം
പച്ചമുളക്- അഞ്ച്
വാളന്‍പുളി- 250 ഗ്രാം
മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ഒരു ടീസ്പൂണ്‍
കായപ്പൊടി- ഒരു നുള്ള്
ശര്‍ക്കര – ഒരു കഷണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
കടുക് -കാല്‍ ടീസ്പൂണ്‍
ഉലുവപ്പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേര്‍ക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയില്‍ ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്പോള്‍ വാങ്ങി വെക്കുക. കറിവേപ്പിലയും കടുകും താളിച്ച് ചേര്‍ത്ത് ഉലുവപ്പൊടി വിതറുക.

content highlight : puliyinchi recipe