Travel

ഇതാണ് ‘അവസാന ഗ്രാമം’;ഫ്രിക്കന്മാർ വൈറലാക്കിയ സ്വർഗം പോലൊരു ഗ്രാമം! | idukki-munnar-yellapetty-location-and-tourist-spots-sun-rice-view

വൈറൽ വീഡിയോ കണ്ട് യെല്ലപ്പെട്ടിയിലേക്ക് വണ്ടിയെടുത്തവർ നിരവധിയാണ്

‘അവസാന ഗ്രാമം’ എന്നാണ് തമിഴിൽ യെല്ലപ്പെട്ടി എന്ന വാക്കിനർഥം എന്ന് മനസ്സിലാക്കുമ്പോൾ തന്നെ ഏതൊരു സഞ്ചാരിക്കും തിരിച്ചറിയാനാകും ഇവിടുത്തെ മനം നിറയ്ക്കുന്ന സൗന്ദര്യം. യെല്ലപ്പെട്ടിയുടെ സൗന്ദര്യം നാടറിഞ്ഞതോടെ ഇന്ന് ദിവസവും നൂറുകണക്കിനാളുകളാണ് തമിഴ് പശ്ചാത്തലമുള്ള ഗ്രാമത്തിലേക്ക് എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായ മനോഹരമായ പ്രദേശമാണ് യെല്ലപ്പെട്ടി. ഇൻസ്റ്റഗ്രാമിലെ വൈറൽ വീഡിയോ കണ്ട് യെല്ലപ്പെട്ടിയിലേക്ക് വണ്ടിയെടുത്തവർ നിരവധിയാണ്. പ്രകൃതി അതിൻ്റെ എല്ലാ സൗന്ദര്യവും നൽകിയ മൂന്നാറിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് യെല്ലപ്പെട്ടി. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള അതിമനോഹരമായ റോഡും അതിനോട് ചേർന്നുള്ള ലയങ്ങളും സാധാരണക്കാരായ ആളുകളും നിറഞ്ഞയിടമാണ് മൂന്നാറിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള യെല്ലപ്പെട്ടി.

കൃത്യമായി പറഞ്ഞാൽ മൂന്നാറിൽ നിന്ന് വട്ടവടയിലേക്ക് പോകുന്ന പാതയോട് ചേർന്ന ഗ്രാമമാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ യെല്ലപ്പെട്ടി. തമിഴ്നാടിനും കേരളത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാൽ തന്നെ തമിഴ് ഭാഷ സംസാരിക്കുന്നവരാണ് ഇവിടെ കൂടുതൽ.’അവസാന ഗ്രാമം’ എന്നാണ് തമിഴിൽ യെല്ലപ്പെട്ടി എന്ന വാക്കിനർഥം എന്ന് മനസ്സിലാക്കുമ്പോൾ തന്നെ ഏതൊരു സഞ്ചാരിക്കും തിരിച്ചറിയാനാകും ഇവിടുത്തെ മനം നിറയ്ക്കുന്ന സൗന്ദര്യം. യെല്ലപ്പെട്ടിയുടെ സൗന്ദര്യം നാടറിഞ്ഞതോടെ ഇന്ന് ദിവസവും നൂറുകണക്കിനാളുകളാണ് തമിഴ് പശ്ചാത്തലമുള്ള ഗ്രാമത്തിലേക്ക് എത്തുന്നത്. യെല്ലപ്പെട്ടിയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു ചായ ചൂടിക്കുന്നത് തന്നെ വല്ലാത്തൊരു അനുഭൂതിയാണ്. മൂന്നാറുവരെ നീണ്ടുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ നടുവിലാണ് യെല്ലപ്പെട്ടിയെന്ന കൊച്ചുഗ്രാമം.

വട്ടവട എന്ന കാർഷിക ഗ്രാമം സഞ്ചാരികളുടെ പറുദീസ ആയിമാറിയെങ്കിലും യെല്ലപ്പെട്ടിയിൽ ആരുടെയും ശ്രദ്ധ പതിഞ്ഞിരുന്നില്ല. വട്ടവട – മൂന്നാർ പാതയിലെ യാത്രക്കാരാണ് ഒടുവിൽ സ്വർഗം പോലെയുള്ള യെല്ലപ്പെട്ടി കണ്ടെത്തിയതും ഇവിടുത്തെ സൗന്ദര്യം വിളിച്ചുപറഞ്ഞതും. ഇതിന് പിന്നാലെയാണ് സാധാരണക്കാരായ തോട്ടം തൊഴിലാളികൾ കൂടുതലായുള്ള, തണുപ്പം മഞ്ഞും പച്ചപ്പും നിറഞ്ഞ യെല്ലപ്പെട്ടിയിലേക്ക് എത്തിയത്. തേയിലത്തോട്ടങ്ങളും മനോഹരമായ കുന്നിൻചെരുവുകളും അതിനൊപ്പം തണുത്ത കാറ്റും മനോഹര ദൃശ്യങ്ങളുമുള്ള യെല്ലപ്പെട്ടി ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കും. വൈകുന്നേരം മലനിരകളിൽ വെയിലേറ്റ് ഇരുന്നാൽ മനോഹരമായ സൂര്യാസ്തമയം കാണാം.

തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ മലനിരകൾക്ക് ഇടയിലൂടെ സൂര്യൻ മറയുന്ന കാഴ്ച എന്നെന്നും മനസ്സിൽ നിൽക്കും. വട്ടവടയിലേക്കും മൂന്നാറിലേക്കുമുള്ള പുലർകാല യാത്രയിൽ യെല്ലപ്പെട്ടിയിൽ കുറച്ച് സമയം ചെലവഴിക്കാനായാൽ മഞ്ഞണിഞ്ഞ മലനിരകൾക്ക് ഇടയിലൂടെയുള്ള സൂര്യോദയം കാണാനാകും. ചുറ്റും സൂര്യൻ്റെ വെള്ളിവെളിച്ചം വീഴുന്നത് തൊട്ടടുത്ത് നിന്ന് കണ്ടറിയാം. ഇന്ന് സഞ്ചാരികളുടെ ഇഷ്ട സ്പോട്ടാണ് യെല്ലപ്പെട്ടി. താമസത്തിന് മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെയില്ലെങ്കിലും ഏതാനും ഹോം സ്റ്റേകൾ ലഭ്യമാണ്. മൂന്നാർ ടൗണിൽ നിന്ന് അധികം അകലെ അല്ലാത്തതിനാൽ താമസം വലിയ തടസ്സമാകില്ല. വന്യമൃഗങ്ങളുടെ ശല്യവും ഇല്ലാത്തതിനാൽ ധൈര്യമായി യെല്ലപ്പെട്ടിയിലെ കാഴ്ചകൾ ആസ്വദിക്കാനാകും. പ്രദേശത്ത് നിരവധി സ്‌ട്രോബെറി ഫാമുകൾ ഉണ്ട്. ഇവിടെ നിന്നും രുചികരമായ സ്‌ട്രോബെറി വാങ്ങാം.
മൂന്നാറിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെ മൂന്നാർ – വട്ടവട റോഡിൽ കുണ്ടളയ്ക്കും ടോപ്പ് സ്റ്റേഷനും ഇടയിലാണ് യെല്ലപ്പെട്ടി കുന്നുകൾ സ്ഥിതി ചെയ്യുന്നത്. കാറിലോ ബസിലോ യെല്ലപ്പെട്ടിയിൽ എത്തിച്ചേരാം. മൂന്നാറിൽ നിന്ന് വളരെ വേഗത്തിൽ ഇവിടെ എത്തിച്ചേരാം.

idukki-munnar-yellapetty-location-and-tourist-spots-sun-rice-view