India

തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലെ തിക്കിലുംതിരക്കിലുംപ്പെട്ട് 6 പേർ മരിച്ചു – tirupati temple stampede death

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലുംതിരക്കിലുംപ്പെട്ട് 6 മരണം. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണത്തിനിടെയാണ് അപകടം. കൂപ്പൺ വിതരണ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയറുകയായിരുന്നു. തിരക്കിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്നാണ് വിവരം.

പരുക്കേറ്റവരെ ക്ഷേത്രത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി.

STORY HIGHLIGHT: tirupati temple stampede death