Kerala

എൻ.എം.വിജയന്റെയും മകന്റെയും മരണം; ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്ത് പോലീസ് – wayanad dcc treasurer and son found poisoned

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്ത് പോലീസ്. വിജയന്റെ ആത്മഹത്യക്കുറിപ്പ് വന്നതോടെയാണ് പുതിയ വകുപ്പുകൂടി ചേർത്തത്. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.

ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെകെ.ഗോപിനാഥൻ, മുൻ ഡിസിസി പ്രസിഡന്റ് അന്തരിച്ച പി.വി.ബാലചന്ദ്രൻ എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല. വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

STORY HIGHLIGHT: wayanad dcc treasurer and son found poisoned