World

ലോസ് ഏഞ്ചൽസിൽ പടർന്ന് കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു – los angeles wildfire

സൗത്ത് കലിഫോർണിയയിൽ കാട്ടുതീ പടരുന്നു. പസിഫിക് പാലിസേഡ്സിൽ നിന്നാരംഭിച്ച കാട്ടുതീ ലോസ് ഏഞ്ചൽസിൽ പടരുകയാണ്. ഏകദേശം 2,900ത്തോളം ഏക്കറിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അപകടത്തെ തുടർന്ന് വീടുകളടക്കം 13000 കെട്ടിടങ്ങൾ ഭീഷണിയിലാണ്. പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് പസഫിക് പാലിസേഡ്സ് തീപിടിത്തമുണ്ടായത്. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ചലച്ചിത്രതാരങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണിത്. രക്ഷപ്പെട്ടവരുടെ കാറുകളെ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ചിലര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ചു. പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഈ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്തത്.

പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മാലിബുവിലെ ഹിൽടോപ്പ് മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപമാണ് തീ അപകടകരമായ രീതിയിൽ പടർന്നത്. എന്നാൽ മ്യൂസിയത്തിലെ ശേഖരം സുരക്ഷിതമാണെന്ന് അ​ധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

STORY HIGHLIGHT: los angeles wildfire