Alappuzha

ഹരിതകർമ്മ സേനാംഗത്തിന്റെ മോഷണം പോയ സ്കൂട്ടർ കിട്ടി; കള്ളൻ പിടിയിൽ – accused in the case of theft scooter

ഹരിതകർമ്മസേനാംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മുതുകുളം ശ്രീമന്ദിരത്തിൽ സോജേഷ് ആണ് പോലീസ് പിടിയിലായത്. കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗം കൊച്ചു പറമ്പിൽ തെക്കതിൽ രഞ്ജുമോളുടെ സ്കൂട്ടർ കഴിഞ്ഞ ഡിസംബർ 31ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പ്ലാസ്റ്റിക് തരംതിരിക്കുന്ന സെന്ററിന് സമീപം നിന്ന് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ആറുമണിയോടെ കൂടി രാമപുരം ക്ഷേത്രത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടറിൽ നിന്നും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ കണ്ടെത്തുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മുതുകളത്തു നിന്ന് പിടികൂടുകയായിരുന്നു.

ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ഷൈജ സിപി ഓമാരായ നിഷാദ്, സജാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

STORY HIGHLIGHT: accused in the case of theft scooter