നെല്ലിക്ക വെച്ച് സംഭാരം തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകള്‍
- നെല്ലിക്ക- 5 വലുത്
- പച്ചമുളക്-1
- ഇഞ്ചി – ചെറിയ കഷ്ണം
- കറിവേപ്പില- 5 ഇതള്‍
- ചെറുനാരങ്ങ നീര് – 1/2 ടി സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മറ്റ് ചേരുകള്‍ ചേര്‍ത്ത് മിക്സില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് തണുത്ത വെള്ളം ചേര്‍ത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.