Food

ആഹാ! നെല്ലിക്ക വെച്ച് ഒരു കിടിലൻ സംഭാരം, തയ്യാറാക്കിനോക്കൂ

നെല്ലിക്ക വെച്ച് സംഭാരം തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്.

ആവശ്യമായ ചേരുവകള്‍

  • നെല്ലിക്ക- 5 വലുത്
  • പച്ചമുളക്-1
  • ഇഞ്ചി – ചെറിയ കഷ്ണം
  • കറിവേപ്പില- 5 ഇതള്‍
  • ചെറുനാരങ്ങ നീര് – 1/2 ടി സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മറ്റ് ചേരുകള്‍ ചേര്‍ത്ത് മിക്‌സില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് തണുത്ത വെള്ളം ചേര്‍ത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.