വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാതിലൊരു ചിക്കൻ സമൂസ തയ്യാറാക്കിയാലോ? ഒരു ഗ്ലാസ് ചായയും ഈ സമൂസയുമുണ്ടെങ്കിൽ ചായസമയം കുശാലാകും.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ശേഷം ബോൺലെസ്സ് ചിക്കൻ വേവിച്ച് മിക്സിയിൽ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തിൽ ആക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റും വഴറ്റി എടുക്കുക. പാകത്തിന് ഉപ്പു ചേർത്ത് വേണം വഴറ്റാൻ. വേണമെങ്കിൽ അല്പം കറിവേപ്പിലയും ചേർക്കാം. അതിൽ മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ കൂടി ചേർക്കുക. ഇതിൽ ചിക്കനും ഉരുളക്കിഴങും ചേർത്ത് ഇളക്കുക. ഇനി സമൂസ ലീഫ് എടുത്ത് അതിൽ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക. ശേഷം തിളച്ച എണ്ണയിൽ വറുത്തു കോരുക.