അവൽ വെച്ച് ചമ്മന്തിപൊടി തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ദോശ, ഇഡ്ലി, ചോറ്, കഞ്ഞി എന്നിവയ്ക്കൊപ്പം കഴിക്കാൻ കിടിലൻ കോംബോ ആണിത്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ അവൽ നന്നായി വറുത്തു മാറ്റി വയ്ക്കുക. ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽ മുളക്, ജീരകം, കറി വേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക. എല്ലാം നന്നായി വറുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്ത്, ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്ത് നന്നായി വറുത്തു എടുക്കണം.