ഉച്ചയ്ക്ക് ചോറിന് മാങ്ങ ചമ്മന്തിയുണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട, വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു മാങ്ങാ ചമ്മന്തിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- മാങ്ങ: ഒരു മാങ്ങയുടെ പകുതി
- തേങ്ങ: ¼ മുറി
- ഉണക്കമുളക് : 4-5(1 ടീസ്പൂണ്‍ പൊടി)
- ചെറിയ ഉളളി: 6 എണ്ണം
- ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്‌സിയിലിട്ട് നന്നായി അരിച്ചെടുക്കുക. ആവശ്യമെങ്കില്‍ മാത്രം 1 സ്പൂണ്‍ വെള്ളം ചേര്‍ക്കുക. മുളകും തേങ്ങയും ചുട്ടെടുത്തും, ചുവന്ന മുളകിനുപകരം പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ത്തും മാങ്ങ ചമ്മന്തി ഉണ്ടാക്കാം.